കേരളം

നിയമന തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്; അഖിൽ സജീവിന്റെ സുഹൃത്തായ അഭിഭാഷകൻ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോ​ഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് പിടിയിലായത്. കേസിൽ പ്രതിക ചേർക്കപ്പെട്ട അഖിൽ സജീവിന്റേയും ലെനിൻ രാജിന്റേയും അടുത്ത സുഹൃത്താണ് ഇയാൾ. 

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇ മെയിൽ ഉണ്ടാക്കിയത് റയീസാണെന്നു അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പിന്റെ ​ഗൂഢാലോചനയിൽ ഇയാൾക്ക് വലിയ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. 

പരാതിക്കാരനായ ഹരിദാസിന്റെ മരുമകൾക്ക് ലഭിച്ച ജോലിയുടെ പോസ്റ്റിങ് ഓർഡർ വന്നത് ഒരു ഇ മെയിൽ ഐഡിയിൽ നിന്നാണ്. ഇതു വ്യാജമായിരുന്നു. ഇത് റയീസാണ് നിർമിച്ചത് എന്നാണ് കണ്ടെത്തൽ. 

അതേസമയം പരാതിക്കാരനായ ഹരിദാസിന്റെ സുഹൃത്ത് ബാസിതിനേയും കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ബാസിതിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒവിവാക്കി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ വരണമെന്ന നിർദ്ദേശവും പൊലീസ് ബാസിതിനു നൽകിയിട്ടുണ്ട്. 

അതിനിടെ പരാതിക്കാരനായ ഹരിദാസ് ഒളിവിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഹരിദാസിന്റെ ഫോൺ സ്യുച്ച് ഓഫാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

പെണ്‍കുട്ടികളെ പ്രണയനാടകത്തില്‍ കുടുക്കും, വീഴ്ത്താന്‍ ഇമോഷണല്‍ കാര്‍ഡും; അഞ്ജലി കൊലക്കേസിലെ പ്രതി ഗിരീഷ് കൊടുംക്രിമിനല്‍

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു