കേരളം

തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു; ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അതിശക്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു. 

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ജാ​ഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് നടപടി. കനത്ത മഴ കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ കലക്ടർ നിർദേശിച്ചു. തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റാനും കലക്ടർ 
നിർദേശം നൽകിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

'18 വർഷം മുൻപ് അഭിനയിച്ച ചിത്രം, മോഹൻലാൽ ചിത്രത്തിന്റെ റീമേക്കെന്ന് പറഞ്ഞു തന്നത് അമ്മ': സുന്ദർ സി

മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്നില്ലേ?, ജൂണ്‍ ഒന്നിന് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

കോഹ്‌ലി 'അതിമാനുഷന്‍!' മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)