കേരളം

ട്രഷറി നിക്ഷേപത്തിന് പലിശ കൂട്ടി; വിശദാംശങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്രഷറികളിലെ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ കൂട്ടി. പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍ വന്നു.

181 ദിവസം മുതല്‍ രണ്ടുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനുള്ള പലിശ കൂട്ടിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. 181- 365 ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് നിലവില്‍ 5.90 ശതമാനമായിരുന്നു പലിശ. ഇത് ആറുശതമാനമായി.

365 ദിവസം- രണ്ടു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് പലിശ 7  ശതമാനമായി ഉയര്‍ത്തി. നിലവില്‍ 6.40 ശതമാനമായിരുന്നു. രണ്ടു വര്‍ഷത്തിന് മുകളില്‍ 7.50 ശതമാനമായി തുടരും. കൂടാതെ 46-90 ദിവസം, 91-180 ദിവസം എന്നിവയുടെ പലിശനിരക്കിലും മാറ്റമില്ല. യഥാക്രമം 5.40, 5.90 ശതമാനമായി തുടരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍