കേരളം

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്!, എഐ ക്യാമറക്കിട്ട് എട്ടിന്റെ പണി കൊടുക്കാന്‍ നോക്കി യുവാവ്, ഒടുവില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  തുടര്‍ച്ചയായി എഐ ക്യാമറയെ കബളിപ്പിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിച്ച യുവാവിനെ ഒടുവില്‍ പിടികൂടി. കോതമംഗലത്തെ യുവാവിന് 60,000 രൂപ പിഴയിട്ടു. ഒപ്പം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
  
തുടര്‍ച്ചയായി എഐ ക്യാമറയില്‍പ്പെട്ട ഇരുച്ചക്ര വാഹനത്തിന്റെ ഉടമയെ മൊബൈലില്‍ വിളിച്ച് നിയമ ലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ ആണ് ട്വിസ്റ്റ് 'ആരംഭിക്കുന്നത്. വണ്ടി നമ്പറില്‍ മാറ്റം വരുത്തി യുവാവ് എഐ ക്യാമറയെ കബളിപ്പിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. അതിനിടെ ഒരു ഇരുചക്രവാഹനത്തില്‍ എന്തെല്ലാം കുറ്റങ്ങള്‍ ചെയ്യാമോ അതെല്ലാം ഓരോ ദിനങ്ങളിലായി യുവാവ് ചെയ്ത് പോന്നു. ഒടുവില്‍ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ സ്വപ്ന എറണാകുളം സ്‌ക്വാഡിനെ തന്നെ നിരത്തിലിറക്കി. 

മുഖം വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോ ലഭിക്കാന്‍ ക്യാമറയില്‍ യുവാവ് പതിവായി വരുന്ന സമയം കണ്ടെത്തുകയും തുടര്‍ന്ന് എടുത്ത ഫോട്ടോകള്‍ സമീപത്തുള്ള സ്ഥാപനങ്ങളില്‍ കാണിച്ച് ആളെ ഉറപ്പു വരുത്തുകയും ചെയ്തു.തുടര്‍ന്ന് വീട്ടിലെത്തി നോട്ടീസ് നല്‍കുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.60000  രൂപ ഒന്നിച്ച് പിഴയടക്കാന്‍ പറ്റാതിരുന്ന യുവാവ് 7000 രൂപ അടക്കാന്‍ സാവകാശം തേടിയിരിക്കുകയാണ്. ഒപ്പം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പ്:

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്       
   Al ക്യാമറക്കിട്ട് എട്ടിന്റെ പണി കൊടുക്കാന്‍ നോക്കിയ കോതമംഗലത്തെ യുവാവിന് പെരുമ്പാവൂര്‍ ഓടക്കാലിയില്‍ വെച്ച് കിട്ടിയത് രൂപാ 60000 ന്റെ കിടിലന്‍ പണി  ലൈസന്‍സും പോയിക്കിട്ടി.
    തുടര്‍ച്ചയായി Al ക്യാമറയില്‍പ്പെട്ട ഇരുച്ചക്ര വാഹനത്തിന് വലിയ തുക പിഴവരും എന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ വാഹനയുടമയെ മൊബൈലില്‍ വിളിച്ച് നിയമ ലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ ആണ് ട്വിസ്റ്റ് 'ആരംഭിക്കുന്നത്. വണ്ടി നമ്പറില്‍ മാറ്റം വരുത്തിയാണ് നമ്മുടെ നായകന്റെ ലീലാവിലാസങ്ങള്‍. ഒരു ഇരുചക്രവാഹനത്തില്‍ എന്തെല്ലാം കുറ്റങ്ങള്‍ ചെയ്യാമോ അതെല്ലാം ഓരോ ദിനങ്ങളിലായി കഥാനായകന്‍ ആവര്‍ത്തിച്ച് പോന്നു.അങ്ങനെ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ. ശ്രീമതി.സ്വപ്ന ഒടുവില്‍ എറണാകുളം സ്‌ക്വാഡിനെതന്നെ നിരത്തിലിറക്കി. സ്‌ക്വാഡിലെ AMVIമാരായ M V രതീഷ്, നിശാന്ത് ചന്ദന്‍, K A സമിയുള്ള എന്നിവര്‍ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോ ലഭിക്കാന്‍ ക്യാമറയില്‍ ഇദ്ദേഹം പതിവായി വരുന്ന സമയം കണ്ടെത്തുകയും തുടര്‍ന്ന് എടുത്ത ഫോട്ടോകള്‍ സമീപത്തുള്ള സ്ഥാപനങ്ങളില്‍ കാണിച്ച് ആളെ ഉറപ്പു വരുത്തുകയും ചെയ്തു.തുടര്‍ന്ന് വീട്ടിലെത്തി നോട്ടീസ് നല്‍കുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
  60000  രൂപ ഒന്നിച്ച് പിഴയടക്കാന്‍ പറ്റാതിരുന്ന യുവാവ് 7000 രൂപ അടക്കാന്‍ സാവകാശം നേടിയിരിക്കുകയാണിപ്പോള്‍ ഒപ്പം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികളും തുടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'