കേരളം

അരവിന്ദാക്ഷന്റെ അമ്മയ്ക്ക് 65 ലക്ഷം രൂപ നിക്ഷേപം; ഇഡി കോടതിയില്‍ കൊടുത്തത് കള്ളറിപ്പോര്‍ട്ട്; എസി മൊയ്തീന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  തൃശൂരില്‍  സുരേഷ് ഗോപിക്ക് ഇഡി അരങ്ങൊരുക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായി എസി മൊയ്തീന്‍.  ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണ്.സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമാണ്.  ഇഡി കരുവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവര്‍ത്തനം തടയാനാണ് മൊയ്തീന്‍ പറഞ്ഞു.  ചേലക്കരയില്‍ സിപിഎം മണ്ഡലം കാല്‍നട ജാഥാ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ഇ ഡി നടത്തുന്നത്.അരവിന്ദാക്ഷന്റെ അമ്മക്ക് 65 ലക്ഷം നിക്ഷേപമുണ്ടെന്ന് ഇഡി കോടതിയില്‍ കള്ള റിപ്പോര്‍ട്ട് കൊടുത്തുവെന്നും എ സി മൊയ്തീന്‍ ആരോപിച്ചു.

സിപിഎം നേതാവും വടക്കാഞ്ചേരി കൗണ്‍സിലറുമായ പിആര്‍ അരവിന്ദാക്ഷന്റെ അമ്മയ്ക്ക് ലക്ഷങ്ങളുട നിക്ഷേപമുണ്ടെന്ന് അറിയിച്ചത് ബാങ്ക് സെക്രട്ടറിയാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചിരുന്നു. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ 63 ലക്ഷത്തിന്റെ ഇടപാട് നടന്നുവെന്നും ഇതിന്റെ സ്റ്റേറ്റ്‌മെന്റും ഇഡി കോടതിയല്‍ ഹാജരാക്കി. തന്റെ അമ്മയുടെതാണ് അക്കൗണ്ടെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി