കേരളം

കുവൈറ്റിലേക്ക് കടക്കാന്‍ ശ്രമം; പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാവ് തിരുവനന്തപുരത്ത് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാവ് തിരുവനന്തപുരത്ത് എന്‍ഐഎയുടെ പിടിയിലായി. തിരുവനന്തപുരം തൊളിക്കോട് സ്വദേശി സുള്‍ഫി ഇബ്രാഹിം ആണ് പിടിയിലായത്. വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടുന്നത്. 

കുവൈറ്റില്‍ പോകാനെത്തിയ സുള്‍ഫിയെ പൊലീസ് തടഞ്ഞുവെച്ച് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. സുള്‍ഫി ഇബ്രാഹിമിനെതിരെ എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ, സുള്‍ഫി ഇബ്രാഹിം കുവൈറ്റിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതായി തിരുവനന്തപുരം വലിയതുറ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഇയാളെ കണ്ടെത്തി തടഞ്ഞുവെച്ചു. എന്‍ഐഎ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കൈമാറി. 

സുള്‍ഫിയെ കൊച്ചിയിലെത്തിച്ച് എന്‍ഐഎ ചോദ്യം ചെയ്യും. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കുന്ന സമയത്ത് സുള്‍ഫിയുടെ നെടുമങ്ങാട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെത്തിയതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ : യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ...; കാതടപ്പിക്കുന്ന ശബ്ദം വേണ്ട, ഓരോ വാഹനത്തിനും പ്രത്യേക ഹോണുകൾ, വിശദാംശങ്ങള്‍

വീണ്ടും 53,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 680 രൂപ

'അമ്മേ, ഞാന്‍ ഫെയില്‍ അല്ല പാസ്സ്'; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി