കേരളം

കെഎസ്എഫ്ഇയില്‍ വ്യാജരേഖ സമര്‍പ്പിച്ച് 70 ലക്ഷം തട്ടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കെഎസ്എഫ്ഇയില്‍ വ്യാജ ആധാരങ്ങള്‍ സമര്‍പ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ചിട്ടി വായ്പയിലൂടെ എട്ട് പേരുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി ഇസ്മയില്‍ ചിത്താരിയെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 

കെഎസ്എഫ്ഇയുടെ കാസര്‍കോട് മാലക്കല്‍ ശാഖയില്‍ നിന്നും 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. 2019 ജനുവരി 30ന് ഇസ്മയിലുള്‍പ്പെടെ എട്ട് പേരുടെ പേരിലാണ് വ്യാജരേഖ നല്‍കി തട്ടിപ്പ് നടത്തിയത്. മറ്റുള്ളവര്‍ ഇസ്മയിലിന്റെ ബന്ധുക്കള്‍ തന്നെയാണെന്ന് പൊലീസ് പറഞ്ഞു.

ഈടായി ഇസ്മയിലിന്റെ പേരിലുള്ള ഉപ്പള വില്ലേജിലുള്ള അഞ്ച് ഏക്കര്‍ ഭൂമിയുടെ രേഖ നല്‍കിയിരുന്നു. എന്നാല്‍, കുടിശ്ശിക അടക്കാതെ വന്നതോടെ, ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമിയുടെ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, ശാഖ മാനേജര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്, ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടർ മറിഞ്ഞു; ഒരു വയസ്സുകാരി മരിച്ചു

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്, വിശദാംശങ്ങള്‍