കേരളം

കരുവന്നൂർ; അരവിന്ദാക്ഷനേയും ജിൽസിനേയും ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷ പ​രി​ഗണിക്കും

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ഇഡി കസ്റ്റഡിയിൽ ഉള്ള സിപിഎം കൗൺസിലർ അരവിന്ദാക്ഷനേയും ബാങ്ക് ജീവനക്കാരന്‍ ജിൽസിനേയും ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും. ഇരുവരേയും ഒരു ദിവസത്തെ കസ്റ്റഡിയിലാണ്  നേരത്തെ വിട്ടത്. ഇത് അവസാനിക്കുന്നതോടെ ഇന്ന് വൈകീട്ട് നാല് മണിക്ക് ഇരുവരേയും കോടതിയിൽ ഹാജരാക്കുന്നത്. 

ഇരുവരും സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി ഇന്നു പരി​ഗണിക്കും. കേസില്‍ സാക്ഷികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. 

പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലെ അക്കൗണ്ടിന്റേയും നിക്ഷേപണങ്ങളുടേയും വിവരങ്ങളാണ് ഇഡി ചോദിച്ചത്. അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലാണ് ഇവിടെ അക്കൗണ്ട് എന്നാണ് ഇഡി പറയുന്നത്. പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി ടി ആർ രാജനെ കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. 

കുടുംബാംഗങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ ചോദ്യം ചെയ്യൽ സമയത്ത് ആവശ്യപ്പെട്ടപ്പോൾ അരവിന്ദാക്ഷൻ നൽകാൻ തയാറായില്ല. പിന്നീട് ബാങ്ക് സെക്രട്ടറി നൽകിയ രേഖയിൽ അരവിന്ദാക്ഷന്‍റെ 90കാരിയായ അമ്മ ചന്ദ്രമതിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും 63 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നും വ്യക്തമായി. 

അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ട് നമ്പറും സ്റ്റേറ്റ്മെന്‍റും അടക്കം ബാങ്ക് സെക്രട്ടറി കൈമാറി. അമ്മയുടെ അക്കൗണ്ടാണിതെന്ന് അരവിന്ദാക്ഷൻ സമ്മതിച്ചിട്ടുമുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കിയത്. ഇതിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഇഡി അറിയിച്ചു. ഈ അക്കൗണ്ടിലെ നോമിനി കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത് ആണെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്