കേരളം

'സമസ്തയെ കുടിയാനായി കാണുന്ന ചില രാഷ്ട്രീയജന്മിമാരുടെ ആഢ്യത്വം കയ്യില്‍ വെച്ചാല്‍ മതി'

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സമസ്തയുടെ പോഷക സംഘടനയിലെ നേതാക്കള്‍ അയച്ച കത്തിനെ വിമര്‍ശിച്ച മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ കെടി ജലീല്‍ എംഎല്‍എ. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല എന്നാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ സങ്കല്‍പങ്ങളാണ്. ജന്‍മിത്തം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാന്‍ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണെന്നും ജലീല്‍ സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി.

സിപിഎം നേതാവിന്റെ വിവാദ തട്ടം പരാമര്‍ശവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ പരോക്ഷ പ്രസ്താവന നടത്തിയത്. എന്നാല്‍ താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് പിഎംഎ സലാം അറിയിച്ചതെന്നും ഇക്കാര്യത്തില്‍ സലാം പറയുന്നതാണ് പാര്‍ട്ടിക്ക് വിശ്വാസമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.

കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല!
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ  സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണ്. ജന്‍മിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു  മീനാക്കാന്‍ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്. 
പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ പിന്‍മുറക്കാരാണ്. അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്‍മാരുടെ ''മെക്കട്ട്' കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ 'കുടിയാനായി' കാണുന്ന ചില രാഷ്ട്രീയ ജന്മിമാരുടെ ''ആഢ്യത്വം'' കയ്യില്‍ വെച്ചാല്‍ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാന്‍ ലീഗ് നേതൃത്വം പഠിക്കണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്