കേരളം

മേഖല അവലോകന യോഗം വിജയകരം, 584 വിഷയങ്ങള്‍ പരിഹരിച്ചു; അതിദാരിദ്ര്യം ഇല്ലാത്തവരുടെ നാട് ലക്ഷ്യം: മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മേഖല അവലോകന യോഗങ്ങള്‍ പുതിയ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ ഒന്നാകെ ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത് സംസ്ഥാനത്തെ സംബന്ധിച്ച് പുതിയ ഒരു ഭരണനിര്‍വഹണ രീതിയാണ്. സംസ്ഥാനത്ത് നടന്ന നാലു മേഖല അവലോകന യോഗങ്ങളും ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി കൈവരിച്ചു. മേഖല അവലോകന യോഗങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാന്‍ സാധിച്ചു. 584 സംസ്ഥാനതല പ്രശ്‌നങ്ങള്‍ മേഖല യോഗങ്ങളില്‍ പരിഹരിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുള്ള നടപടികള്‍ അവലോകനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. 

അതിദാരിദ്ര്യം ഇല്ലാത്തവരുടെ നാടാണ് ലക്ഷ്യം. അതിദാരിദ്ര്യം നേരിടുന്നവരുടെ പട്ടികയിലുള്ള കുടുംബങ്ങളില്‍ 93 ശതമാനത്തെയും 2024 നവംബറോടെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താനും യോഗത്തില്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി