കേരളം

പൊലീസ് ഡ്രൈവര്‍ സീറ്റ് ബല്‍റ്റ് ധരിച്ചില്ല; ചോദ്യം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പൊലീസ് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പാനൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയില്‍ പൊലീസ് വാഹനം തടഞ്ഞതിനാണ് അറസ്റ്റ്. പുല്ലൂക്കര നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാര്‍ഗതടസം സൃഷ്ടിച്ചു, ഔദ്യോഗിക നിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടായായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവ് സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ചൊക്ലി പൊലീസ് പിഴ ഈടാക്കിയിരുന്നു. പിന്നാലെ പൊലീസ് വാഹനം ടൗണിലേക്ക്പോകുന്നതിനിടെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് എത്തിയ യുവാവ് എന്തുകൊണ്ടാണ് പൊലീസ് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതെന്ന് ചൊക്ലി എസ്ഐയോട് ചോദിച്ചതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്.

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അതുകൊണ്ടാണ് പൊലീസിനെ ചോദ്യം ചെയ്തതെന്നുമാണ് യുവാവ് പറയുന്നത്. പൊലീസും യുവാക്കളും തമ്മിലുള്ള വാക്കേറ്റം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. പൊലീസ് വാഹനം തടഞ്ഞതിനും ഔദ്യോഗിക നിര്‍വഹണം തടസപ്പെടുത്തിയതിനുമെതിരെ പൊലീസ് യുവാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും