കേരളം

വാട്ടര്‍ മെട്രോയ്ക്ക് മറ്റൊരു നാഴികക്കല്ല്; യാത്രക്കാരുടെ എണ്ണം 10ലക്ഷം കടന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് മറ്റൊരു നാഴികക്കല്ല് കൂടി. സര്‍വീസ് തുടങ്ങി 6 മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് പത്ത് ലക്ഷം കവിഞ്ഞു. മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്‍ഹ. 

കുടുംബത്തോടൊപ്പം ഹൈ കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലേക്ക് യാത്ര ചെയ്യാന്‍ എത്തിയപ്പോഴാണ് 10 ലക്ഷം എന്ന ഭാഗ്യ നമ്പറില്‍ യാത്ര ചെയ്യുന്നത് താനാണെന്ന് മനസ്സിലാക്കിയത്. കെഎംആര്‍എല്‍ ഡയറക്ടര്‍ ഫിനാന്‍സ് എസ് അന്നപൂരണി, കൊച്ചി വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സന്‍ഹയ്ക്ക് ഉപഹാരം നല്‍കി.

കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബര്‍ 26ന് ആറ് മാസം പൂര്‍ത്തിയാകും. ഈ ചുരുങ്ങിയ കാലയളവില്‍ 10 ലക്ഷം പേര്‍ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്തത് വാട്ടര്‍ മെട്രോയ്ക്ക് നേട്ടമായി. 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍-ബോല്‍ഗാട്ടി ടെര്‍മിനലുകളില്‍ നിന്നും വൈറ്റില- കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് നിലവില്‍ സര്‍വീസ് ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

നിരവധി ക്രിമിനൽ, ലഹരി മരുന്ന് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഐജി പി വിജയന് സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍ സ്ഥാനം

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം