കേരളം

മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. മുട്ടയ്ക്കാവിൽ സ്വദേശി പള്ളിവടക്കേതിൽ ആമിനയാണ് മരിച്ചത്. 45 വയസ്സായിരുന്നു. 

പ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. വീട്ടുമുറ്റത്ത് വെള്ളക്കെട്ടുണ്ടായതിനെത്തുടർന്ന് വെള്ളം ഓവുചാലിലേക്ക് തുറന്നു വിടാനുള്ള ശ്രമത്തിനിടെയാണ്, ചുറ്റുമതിൽ ആമിനയുടെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. 

രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അമിനയെ പുറത്തെടുക്കാനായത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകും'; ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി

'കുടുംബത്തിൽ കയറി കളിക്കരുത്, തൃശൂർ എടുക്കും എന്ന് പറഞ്ഞാൽ എടുത്തിരിക്കും'; വിവേക് ​ഗോപൻ

'എന്റെ ജീവിതം ഭരണഘടനയുടെ മൂല്യങ്ങൾക്കായി സമർപ്പിച്ചത്'- മോദി

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ

'കണ്ടിട്ട് പാർവതി ‌‌ജയറാമിനെപ്പോലെയുണ്ടല്ലോ'! അനു സിത്താരയുടെ പഴയകാല ചിത്രത്തിന് കമന്റുമായി ആരാധകർ