കേരളം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായി; ജാമ്യം

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. കേസിലെ മറ്റു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. വിടുതല്‍ ഹര്‍ജി കോടതി അടുത്ത മാസം 15 ന് പരിഗണിക്കും. 

കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ കേസിലെ ആറു പ്രതികളും ഹാജരായത്. ഇത് ആദ്യമായാണ് കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കേസിലെ ഇര കെ സുന്ദരയും കോടതിയില്‍ ഹാജരായിരുന്നു. 

കോടതിയില്‍ ഹാജരായ കെ സുരേന്ദ്രന്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കെ സുരേന്ദ്രന്‍ അടക്കമുള്ള പ്രതികളോട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. 

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി സുന്ദരക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. 

സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ല അധ്യക്ഷന്‍ ബാലകൃഷ്ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരാണ് മറ്റ് പ്രതികള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം

84 വര്‍ഷത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു