കേരളം

45 പവന്‍ തൂക്കം; ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ടു പൊന്നിന്‍ കിരീടം 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിന്‍ കിരീടം സമര്‍പ്പിച്ച് തിരുവനന്തപുരം സ്വദേശി.  ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തില്‍ തിരുവനന്തപുരം സ്വദേശി നാഥന്‍ മേനോന്‍ ആണ് കിരീടങ്ങള്‍ സമര്‍പ്പിച്ചത്. 

ഇന്ന് ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു വഴിപാടായി പൊന്നിന്‍ കിരീടം സമര്‍പ്പിച്ചത്. പ്രഭാവലയം ഉള്ള ചുവന്നകല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പനും നീല കല്ല് പതിപ്പിച്ച കിരീടം അയ്യപ്പനും ചാര്‍ത്തി. ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങി പ്രതിഷ്ഠകളില്‍ ചാര്‍ത്തിയത്. ഇരു കിരീടത്തിനും കൂടി ഏകദേശം 45 പവന്‍ തൂക്കം വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍