കേരളം

'ബസ് ചാർജ് കുറഞ്ഞുപോയി', ആറാം ക്ലാസുകാരിയെ പാതിവഴിയിൽ ഇറക്കിവിട്ടു; സ്വകാര്യ ബസ്സിനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസ്സിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. തൃശൂർ തിരുവല്വാമലയിലാണ് സംഭവമുണ്ടായത്. കുട്ടി നൽകിയ ബസ് ചാർജ് കുറഞ്ഞുപോയി എന്നാരോപിച്ചാണ് ബസ്സിലെ ജീവനക്കാർ കുട്ടിയെ ഇറക്കിവിട്ടത്. 

പഴമ്പാലക്കോട് എസ്എംഎം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സിൽ കയറിയതായിരുന്നു കുട്ടി. തിരുവില്വാമല കാട്ടുകുളം വരെയാണ് കുട്ടിക്ക് പോകേണ്ടിയിരുന്നത്. കൺ‌സെഷൻ ചാർജ് ആയ രണ്ട് രൂപയാണ് കുട്ടി കണ്ടക്ടർക്ക് നൽകിയത്. എന്നാൽ ഇത് കുറവാണെന്ന് പറഞ്ഞ് വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കുകയായിരുന്നു. 

വഴിയിൽ കരഞ്ഞുകൊണ്ട് നിന്നിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിൽ എത്തിച്ചത്. ഒറ്റപ്പാലം റൂട്ടിലോടുന്ന അരുണ ബസ്സിലെ ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി