കേരളം

മാപ്പുകൊണ്ട് തീരില്ല; പരാതിക്കാരിയെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചാല്‍ നടപടി; വനിതാ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവി. സുരേഷ് ഗോപിയുടെ മാപ്പുപറയല്‍ തുറന്നുള്ള മാപ്പ് പറയലായി മാധ്യമ പ്രവര്‍ത്തക കാണുന്നില്ല. മാപ്പുപറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല ഇതെന്നും സതീദേവി പറഞ്ഞു. 

സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെതായും സതീദേവി പറഞ്ഞു. പത്രപ്രവര്‍ത്തക യൂനിയനും വനിതാ കമീഷന് പരാതി നല്‍കിയിരുന്നു. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോടെ പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

വനിത കമീഷന്‍ ഈ വിഷയത്തെ ഗൗരവതരമായി കാണുന്നു. പരാതി നല്‍കും എന്ന് പറഞ്ഞതിനാലാണ് കമീഷന്‍ സ്വമേധയാ ഇടപെടാതിരുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതായും സതീദേവി പറഞ്ഞു.

അതേസമയം, സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തക പൊലീസിനു പരാതി നല്‍കി. സുരേഷ് ഗോപി മോശം ഉദ്ദേശ്യത്തോടെ സ്ത്രിത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.

കമ്മിഷണര്‍ പരാതി തുടര്‍ നടപടികള്‍ക്കായി നടക്കാവ് പൊലീസിനു കൈമാറി. ഇന്നലെയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവയ്ക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയിട്ടും വീണ്ടും ഇത് ആവര്‍ത്തിച്ചു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

'എന്നെ പോൺ സ്റ്റാറെന്ന് വിളിച്ചു'; വളരെ അധികം വേദനിച്ചെന്ന് മനോജ് ബാജ്പെയി

പാകിസ്ഥാനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ആദ്യ ടി20 ജയം

'അത്ഭുതങ്ങള്‍ സംഭവിക്കും'; ഗുജറാത്ത് ഐപിഎല്‍ പ്ലേ ഓഫിലെത്തുമെന്ന് ഗില്‍