കേരളം

പെൺകുട്ടികൾ പരിശീലനം ചെയ്യുന്നിടത്ത് കറങ്ങി നടന്നു; ശകാരിച്ച അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ചു; പ്ലസ് വൺ വിദ്യാർഥിക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ച് പ്ലസ് വൺ വിദ്യാർഥി. മർദനത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷി (34) നാണ് പരുക്കേറ്റത്. 

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം ചെയ്യുന്നിടത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാർഥികളെ അധ്യാപകൻ ശകാരിച്ച് പ്രിൻസിപ്പലിന്റെ മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. ശകാരിച്ചതിൽ പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിൽവെച്ച് അധ്യാപകനെ മർദിക്കുകയായിരുന്നു. വിദ്യാർഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നു.

പരിക്കേറ്റ സജീഷിനെ ​ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകന്റെ പരാതിയിൽ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്ത് റിപ്പോർട്ട് ജുവനൈൽ കോടതി ജഡ്ജിക്ക് കൈമാറി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡോർട്മുണ്ടിന് റയല്‍ എതിരാളി, ബയേണെ വീഴ്ത്തി

എസ്എസ്എൽസി പുനർമൂല്യനിർണയം : അപേക്ഷ ഇന്നു മുതൽ നൽകാം

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

വീണ്ടും കാട്ടാന ആക്രമണം: സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു