കേരളം

തൃശൂരിനെ സ്നേഹിക്കുന്നു, ഓരോ പുലികളി സംഘത്തിനും 50,000 രൂപ; ധനസഹായവുമായി സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പുലികളി സംഘത്തിന് ധനസഹായവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. 50,000 രൂപ വീതം ഓരോ പുലികളി സംഘത്തിനും അദ്ദേഹം നേരിട്ടെത്തി കൈമാറി. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റിൽ നിന്നുമാണ് ധനസഹായം നൽകിയത്. 

നേരത്തെ കേന്ദ്ര സർക്കാരും കേന്ദ്ര സർക്കാരും ഓരോ പുലികളി സംഘത്തിനും ഒരു ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ഒരുലക്ഷത്തിന് പുറമേയാണ് താൻ നൽകുന്ന 50,000 രൂപയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. തൃശൂരിനെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ മകളുടെ പേരിൽ കൂടി സഹായം നൽകണമെന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് താൻ എത്തിയതെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. 

ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശ്ശൂരിൽ പുലിക്കളി നടക്കുന്നത്. അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ 5 സംഘങ്ങളാണ് പുലികളെ അണിനിരത്തുന്നത്. 5 സംഘങ്ങളിലും 51 വീതം പുലികളുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു