കേരളം

മകന്‍ വാഹനാപകടത്തില്‍ മരിച്ചു; വാര്‍ത്ത അറിഞ്ഞ് മാതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മകന്റെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ മാതാവാണ് കിണറ്റില്‍ ചാടി മരിച്ചത്. നെടുമങ്ങാട് മുള്ളൂര്‍ക്കോണം അറഫയില്‍ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാംപസില്‍ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് പിജി വിദ്യാര്‍ഥിയായ സജിന്‍ മുഹമ്മദ് (28) മരിച്ചത്. എന്നാല്‍ മാതാവ് ഷീജ ബീഗത്തെ മരണവിവരം അറിയിക്കാതെ ബന്ധുക്കള്‍ ഇന്നലെ വൈകിട്ട് കഴക്കൂട്ടത്തെ ബന്ധുവീട്ടില്‍ കൊണ്ടുവിട്ടശേഷം മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്കു പോയി.

രാത്രിയോടെ മകന്റെ മരണവാര്‍ത്ത സാമൂഹിക മാധ്യമത്തിലൂടെ അറിഞ്ഞ ഷീജ, ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.  ഭര്‍ത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം

ആവർത്തിച്ചുള്ള ചികിത്സ പിഴവ്; ആരോ​ഗ്യമന്ത്രി വിളിച്ച ഉന്നതലയോ​ഗം ഇന്ന്

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം