കേരളം

ട്രാക്ക് അറ്റകുറ്റപ്പണി: ഒന്‍പത് മുതല്‍ ട്രെയിന്‍ നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം.  ഒമ്പതുമുതലാണ് ട്രെയിനുകള്‍ക്ക് മാറ്റം ഉണ്ടാവുകയെന്ന് റെയില്‍വേ അറിയിച്ചു. തൃശൂരില്‍നിന്ന് വൈകിട്ട് 5.35 ന് പുറപ്പെടുന്ന തൃശൂര്‍- കോഴിക്കോട് (06495) അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.  

ആലപ്പുഴ വഴിയുള്ള കൊല്ലം ജംഗ്ഷന്‍- എറണാകുളം ജങ്ഷന്‍( 06442) കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. കൊല്ലം ജംഗ്ഷനില്‍നിന്ന് രാത്രി 9.05ന് ആയിരിക്കും അന്നേ ദിവസം മുതല്‍  ട്രെയിന്‍ പുറപ്പെടുക. ഒമ്പത് മുതല്‍ പുനലൂര്‍- കൊല്ലം ജംഗ്ഷന്‍ (06661) മെമു എക്സ്പ്രസ് പുനലൂരില്‍നിന്ന് രാത്രി 7. 25ന് പുറപ്പെടും. 25 മിനിറ്റ് നേരത്തെ ട്രെയിന്‍ കൊല്ലത്ത് എത്തും. നിലവിലെ സമയം  രാത്രി 9.05 ആണ്.

11, 25 തീയതികളില്‍ ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ ( 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. മംഗളൂരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍ ( 16348) എക്സ്പ്രസ് 8, 19, 29 തീയതികളില്‍ 45 മിനിറ്റ് വൈകിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം ജംഗ്ഷന്‍ -കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് 12ന് 30 മിനിറ്റും വൈകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

മറന്നുവെച്ച കോടാലി എടുക്കാന്‍ പോയ അമ്മിണിപാട്ടി എവിടെ?; വനത്തില്‍ ദിവസങ്ങളായി തിരച്ചില്‍- വീഡിയോ

സൗന്ദര്യം, അനുഭൂതി, നിഗൂഢത; ഇന്നും വായനക്കാരെ മോഹിപ്പിക്കുന്ന കാഫ്ക്ക

ലോകകപ്പിനു മുന്‍പ്... ദക്ഷിണാഫ്രിക്ക വിന്‍ഡീസ് മണ്ണിലേക്ക്, ടി20 പരമ്പര കളിക്കും

'തെറ്റായ ആംഗിളില്‍ നിന്ന് ഫോട്ടോ എടുക്കരുത്'; കാമറാമാനോട് ജാന്‍വി; വിഡിയോ