കേരളം

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി, സ്റ്റേ ഇല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന കെ ബാബു എംഎല്‍എയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് ഹൈക്കോടതിയില്‍ തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടു പിടിച്ചു എന്ന് കാണിച്ചാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്. 

ഹര്‍ജിക്കാരനായ കെ ബാബു അനന്തമായി കേസ്  നീട്ടുകയാണെന്ന് സ്വരാജ് നേരത്തെ സുപ്രീംകോടതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്നും എം സ്വരാജ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രമുള്ള വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്‌തെന്ന ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കൃത്രിമമായ രേഖകളാണ് സ്വരാജ്  കോടതിയില്‍ നല്‍കിയതെന്നാണ് ബാബുവിന്റെ വാദം. തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് കെ ബാബു വിജയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി

കെ സുധാകരന് നിർണായകം; ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; ഹർജിയിൽ ഇന്ന് വിധി

മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും