കേരളം

മോഷ്ടിച്ച് കടത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു;  ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: മോഷ്ടിച്ച് കടത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട്  അരീക്കോട് സിദ്ദിഖിന്റെ ബസാണ് ഇന്ന് പുലര്‍ച്ചെ മോഷണം പോയത്.

പുലര്‍ച്ചെ ഒന്നരയോടെ അരീക്കോട് നിന്ന് മോഷ്ടിച്ച് കൊയിലാണ്ടിക്ക് കൊണ്ടുപോകുകയായിരുന്ന ടൂറിസ്റ്റ് ബസ് താമരശേരിക്ക് സമീപം കോരങ്ങാട് വച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകടം ഉണ്ടായ ഉടനെ ബസ് റോഡില്‍ ഉപേക്ഷിച്ച് മോഷ്ടാവ്‌ ഓടിരക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ താമരശേരി ട്രാഫിക് പൊലീസാണ് ബസിന്റെ ഉടമയായ സിദ്ദിഖിനെ വിവരം അറിയിക്കുന്നത്. അപ്പോഴാണ് ബസ് മോഷണം പോയ കാര്യം സിദ്ദിഖ് അറിയുന്നത്.

ബസിന് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയുമില്ലെന്ന് ഉടമയായ സിദ്ദിഖ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിയുമെന്നും സിദ്ദിഖ് പറയുന്നു. പുലര്‍ച്ചെ മൂന്ന്് മണിയോടെയാണ് അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി റോഡിലുണ്ടായിരുന്ന ഗതാഗതടസം നീക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്