കേരളം

നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും തമ്മില്‍ ഭൂമിയിടപാട്; ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരും പ്രതിയായിരുന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും തമ്മില്‍ നടന്ന ഭൂമിയിടപാടുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍  നോട്ടിസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചാരക്കേസ് ആദ്യമന്വേഷിച്ച സ്‌പെഷല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് വിജയന്‍ നല്‍കിയ ഹര്‍ജിഇലാണ് നടപടി.

സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന രാജേന്ദ്രനാഥ് കൗള്‍, ഡിവൈഎസ്പിയായിരുന്ന കെവി ഹരിവത്സന്‍ എന്നിവരുമായി ഭൂമിയിടപാടു നടത്തിയെന്നാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട്, ഭൂമി ഇടപാടു സംബന്ധിച്ച വസ്തുതകളും രേഖകളും സഹിതംതിരുവനന്തപുരം സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. ഇടപാടിനു പിന്നിലുള്ളവര്‍, ഇടപാടിന്റെ സ്വഭാവം, സമയം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. 

കേസില്‍ എതിര്‍ കക്ഷികളായ നമ്പി നാരായണന്‍, സിബിഐ ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്ക് നോട്ടിസ് നല്‍കാനാണു  ജസ്റ്റിസ് കെ ബാബുവിന്റെ നിര്‍ദേശം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ രാസലഹരി കടത്ത്, കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പൂത്തോള്‍ സ്വദേശി പിടിയില്‍

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു

അഭിനയത്തിലും ഇവര്‍ പുലികൾ; നടന്മാരായ ആറ് സംവിധായകര്‍

452 സിസി, ബൈക്ക് റൈഡിന് റോയല്‍ എന്‍ഫീല്‍ഡിന്റെ 'കരുത്തന്‍'; ഗറില്ല 450 ഉടന്‍ വിപണിയില്‍