കേരളം

കുരങ്ങ് കൊക്കയിലേക്ക് എറിഞ്ഞത് 75,000 രൂപയുടെ ഐ ഫോൺ; റോപ്പുകെട്ടി ഇറങ്ങി അ​ഗ്നിരക്ഷാ സേന

സമകാലിക മലയാളം ഡെസ്ക്

വയനാട്: കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ വിനോദ സഞ്ചാരിയുടെ ഐ ഫോൺ വീണ്ടെടുത്ത് നൽകി അ​ഗ്നിരക്ഷാ സേന. കോഴിക്കോട് നിന്നും വയനാട് കാണാനെത്തി ജാസിമിന്റെ 75,000 രൂപ വില വരുന്ന ഐ ഫോൺ ആണ് വികൃതി കുരങ്ങ് ചുരം വ്യൂ പോയിന്റിന് താഴെ കൊക്കയിലേക്ക് എറിഞ്ഞത്.

ജീപ്പിലെത്തിയ സഞ്ചാരികൾ വ്യൂ പോയിന്റ് കാണാൻ ഇറങ്ങിയ സമയത്താണ് കുരങ്ങന്മാർ ജീപ്പിൽ വെച്ചിരുന്ന ഐ ഫോൺ കൈക്കലാക്കിയത്. തുടർന്ന് കൊക്കയിലേക്ക് എറിയുകയായിരുന്നു. ഫോൺ എടുക്കാൻ മറ്റ് മാർ​ഗമില്ലാതെ വന്നതോടെയാണ് ജാസിം കൽപ്പറ്റ ഫയർഫോഴ്‌സിനെ വിളിക്കുന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി സ്ഥലം പരിശോധിച്ചു.

റോപ്പ് കെട്ടി താഴെയിറങ്ങിയാണ് അ​ഗ്നിരക്ഷാ സേന ഫോൺ വീണ്ടെടുത്തത്. അരമണിക്കോറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് താഴെയിറങ്ങി ഫോണ്‍ എടുക്കാനായത്. ഫോണിന് മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അ​ഗ്നിരക്ഷാ സേന അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

ആശങ്കയായി വീണ്ടും മഞ്ഞപ്പിത്തം, എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്?; പ്രതിരോധമാര്‍ഗങ്ങള്‍

അമ്മയുടെ വഴിയെ സിനിമയിലേക്കെത്തിയ താരങ്ങൾ

ഇന്ത്യക്ക് നഷ്ടം; ഗുസ്തി താരം ദീപക് പുനിയക്ക് ഒളിംപിക്‌സ് യോഗ്യത ഇല്ല

അടുക്കള പരീക്ഷണം കിടുക്കി, ചിയ സീഡ് ചേർത്ത് സംഭാരം, ഇത് വേറെ ലെവൽ