കേരളം

ആലുവയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദ്ദനം; മോതിരം കൊണ്ട് ഇടിച്ച് മൂക്ക് പൊട്ടിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ പുളിഞ്ചോട് ഇന്ത്യന്‍ ഓയില്‍ പമ്പിലെ ജീവനക്കാരന് മര്‍ദ്ദനം. ഝാര്‍ഖണ്ഡ് സ്വദേശി മക്‌സാദ് ആലത്തിനെയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. പമ്പ് ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 50 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ എത്തിയ രണ്ടു യുവാക്കളാണ് പരാക്രമം കാണിച്ചത്. പെട്രോള്‍ അടിക്കാന്‍ വരുമ്പോള്‍ തന്നെ ഇവര്‍ അസഭ്യവര്‍ഷം നടത്തിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. ഇത് പമ്പ് ജീവനക്കാരന്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. വാക്കുതര്‍ക്കം കണ്ട് സെക്യൂരിറ്റി ജീവനക്കാരനും പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് പമ്പ് ജീവനക്കാരനെയും സെക്യൂരിറ്റി ജീവനക്കാരനെയും മര്‍ദ്ദിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്.

പമ്പ് ജീവനക്കാരന്റെ മൂക്കിനാണ് ഇടിച്ചത്. മോതിര വിരല്‍ കൊണ്ടുള്ള ഇടിയില്‍ പമ്പ് ജീവനക്കാരന്റെ മൂക്ക് പൊട്ടി ചോര വന്നു. പമ്പ് ജീവനക്കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ആലുവ സ്വദേശികളാണ് പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചത് എന്ന് പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ