കേരളം

കോട്ടയത്ത് മലയോര മേഖലയിൽ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി; ഈരാറ്റുപേട്ട- വാ​ഗമൺ റോഡിൽ ​ഗതാ​ഗതം നിരോധിച്ചു 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജില്ലയിൽ മലയോര മേഖലയിൽ കനത്ത മഴ. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. സംഭവത്തിൽ ആളപയാമില്ല. വാ​ഗമൺ വെള്ളാനിയിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഉരുൾ പൊട്ടിയതായി ഔദ്യോ​ഗിക സ്ഥിരീകരണമില്ല. 

മണ്ണിടിച്ചിലിനെ തുടർന്നു വാ​ഗമൺ റോഡിൽ ​ഗതാ​ഗതം തടസപ്പെട്ടു. റോഡിൽ കല്ലും മണ്ണും നിറഞ്ഞു. ഈരാറ്റുപേട്ട- വാ​ഗമൺ റോഡിൽ ​ഗതാ​ഗതം നിരോധിച്ചു കലക്ടർ ഉത്തരവിട്ടു. 

തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, ആനി പ്ലാവ് ഭാ​ഗത്താണ് ഉരുൾപൊട്ടിയത്. തീക്കോയി, തലനാട്, അടുക്കം ഭാ​ഗങ്ങളിലും കനത്ത മഴ പെയ്തു. ശക്തമായ മഴയിൽ മീനച്ചിലാറിന്റെ കൈവഴികൾ കരകവിഞ്ഞു. ഒറ്റയീട്ടിക്കു സമീപം കാർ ഒഴുക്കിൽപ്പെട്ടു. 

മഴയെ തുടർന്നു വെള്ളികുളം സ്കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള സജീകരണങ്ങൾ തുടരുന്നു. ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിൽ നിന്നു ഫയർ ഫോഴ്സ് സംഘം ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. റവന്യൂ ഉദ്യോ​ഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 

തിരുവനന്തപുരത്തു വിതുര, പൊൻമുടി പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മോ​ദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല'

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

വരും മണിക്കൂറിൽ ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ; ഈ 5 ജില്ലകളിൽ മുന്നറിയിപ്പ്

ടോസ് പോലും ചെയ്തില്ല, ഐപിഎല്ലില്‍ കളി മുടക്കി മഴ