കേരളം

25 കോടി അടിച്ച ഭാഗ്യശാലികളെ കണ്ടെത്തി;  തിരുവോണം ബമ്പര്‍ നാലുപേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവോണം ബമ്പര്‍ വിജയികളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശി പാണ്ഡ്യരാജ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നാലുപേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്ന് പാണ്ഡ്യരാജ് പറഞ്ഞു. വാളയാറില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്നും നടരാജന്‍, കുപ്പുസ്വാമി, രംഗസ്വാമി എന്നിവരോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്നും പാണ്ഡ്യരാജ് പറഞ്ഞു.

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജന്‍സി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം നേടിയത്. 

തമിഴ്നാട് നടരാജന്‍ എന്നയാള്‍ക്കാണ് ലോട്ടറി വിറ്റത് എന്ന് വില്‍പ്പനക്കാരന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  നടരാജന്‍ വാങ്ങിയ പത്ത് ടിക്കറ്റുകളില്‍ ഒന്നിനാണ് ബമ്പര്‍ അടിച്ചതെന്നും നാല് ദിവസം മുന്‍പാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്നും വില്‍പ്പക്കാരന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍