കേരളം

ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോയി, എയർ പിസ്റ്റളിന് വെടിവച്ചു, ക്രൂ‌ര മർദനം: അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂര മർദനത്തിന് ഇരയാക്കിയ ആറസ്റ്റിൽ. മൂവാറ്റുപുഴ രണ്ടാർ കോട്ടപ്പടിയിൽ വീട്ടിൽ ജവഹർ കരിം (32) ആണ് അറസ്റ്റിലായത്. പോത്താനിക്കാട് സ്വദേശിനിയെ തട്ടിക്കൊണ്ടുപോവുകയും എയർ പിസ്റ്റൾ ഉപയോ​ഗിച്ച് വെടിവയ്ക്കുകയുമായിരുന്നു. ക്രൂരമായ മർദിച്ച ശേഷം വഴിയിൽ ഇറക്കിവിട്ട യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. 

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. തൊടുപുഴയിൽ പിഎസ് സി കോച്ചിങ്ങിനു പോകാൻ പുളിന്താനം ഭാഗത്ത് നിൽക്കുകയായിരുന്നു യുവതി. കാറിൽ കയറിയില്ലെങ്കിൽ ആസിഡ് ഉപയോഗിച്ച് പൊള്ളിക്കുമെന്ന് ഭീഷണിപ്പെടുത്തി ജവഹർ കരിം ബലമായി കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് കോതമംഗലം ചെറുവട്ടൂരിലെ ഒരു കടയിൽ എത്തിച്ചാണ് മർദിച്ചത്.  പിന്നീട് യുവതിയെ ഇയാൾ കാറിൽ കയറ്റിയ അതേ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ഇവർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ ദേഹത്ത് എയർ പിസ്റ്റളിന്റെ പെല്ലറ്റ് തറച്ച് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. 

ഇരുവരും മുൻപ്‌ അടുപ്പത്തിലായിരുന്നുവെന്നും അടുപ്പം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ മൂവാറ്റുപുഴയിൽനിന്ന് ചൊവ്വാഴ്ചയാണ് പിടികൂടിയത്.   മയക്കുമരുന്നിന് അടിമയാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. വധശ്രമം, പീഡനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും എയർ പിസ്റ്റൾ കസ്റ്റഡിയിലെടുത്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

ബിരുദ പ്രവേശനം: സിയുഇടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍, ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്