കേരളം

നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി പരാക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ  

സമകാലിക മലയാളം ഡെസ്ക്

കാസർകോട്‌: നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാർ കോറോത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കർണാടക സ്വദേശിയായ യുവാവ് അക്രമം നടത്തിയത്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിന്റെ പുറകുവശത്തുകൂടിയാണ് ഇയാൾ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് അടുക്കളയിൽ ​ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാർക്ക് നേരെ വീശിയതോടെ ഇവർ മുറിയിൽ കയറി വാതിലടച്ചു.

പിന്നീട് പൊലീസ് എത്തിയപ്പോൾ ശുചിമുറിയിൽ കയറി ഒളിച്ച പ്രതിയെ ഉദ്യോ​ഗസ്ഥർ ചേർന്ന് പുറത്തിറക്കുകയായിരുന്നു. യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

സംസ്ഥാനത്തെ ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന, കണ്ടെത്തിയത് 1,810 നിയമലംഘനങ്ങള്‍

പ്രതിഭയുടെ സവിശേഷ അടയാളം! ഡൊമിനിക്ക് തീം ടെന്നീസ് മതിയാക്കുന്നു

നിരവധി ക്രിമിനൽ, ലഹരി മരുന്ന് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു