കേരളം

'കേരളാ പൊലീസിനെ പോലെ ഇരുട്ടറയില്‍ വച്ചല്ല ചോദ്യം ചെയ്യല്‍;  ഇഡി മര്‍ദിച്ചെന്ന ആരോപണം കള്ളം; എല്ലാം കാമറയില്‍ ഉണ്ട്'

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനാണ് സിപിഎം ശ്രമമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ചോദ്യം ചെയ്യലിനിടെ ഇഡി മര്‍ദിച്ചെന്ന ആരോപണം കള്ളമാണ്. കേരള പൊലീസിനെ പോലെ ഇരുട്ടറയില്‍ അല്ല ഇഡിയുടെ ചോദ്യം ചെയ്യല്‍. എല്ലാ കാമറയിലുണ്ടെന്നും സംശയമുള്ളവര്‍ കോടതിയില്‍ പോകണമെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്രവേട്ടയെന്ന സ്ഥിരം ക്യാപ്‌സൂള്‍ മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'ഒരു മഹാനെ ഇഡി തല്ലിയെന്നാണ് പറയുന്നത്. എംവി ഗോവിന്ദന്‍ എന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കേരളത്തിലെ സാധാരണജനങ്ങളുടെ ബുദ്ധിശക്തിയെ ഇങ്ങനെ പരിശോധിക്കരുത്. ഇഡിയുടെ ചോദ്യം ചെയ്യല്‍ കേരളാ പൊലീസിന്റെ ചോദ്യം ചെയ്യല്‍പ്പോലെ ഇരുട്ടറയില്‍ വച്ചല്ല. കാമറ വച്ചിട്ടാണ്. എല്ലാ ചോദ്യങ്ങളും എല്ലാ നടപടികളും കാമറയിലുണ്ട്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ കോടതിയില്‍ പോകണം. കോടതി പരിഹാരമുണ്ടാക്കും. കോടതിയില്‍ പോകാന്‍ ധൈര്യമില്ലാത്തതിനാല്‍ മാധ്യമങ്ങളെ വിളിച്ച് കേന്ദ്രവേട്ടയാണെന്ന് പറയുകയാണ്.. ദൗര്‍ഭാഗ്യവശാല്‍ ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയോടെന്ന പോല്‍ പാര്‍ട്ടി സെക്രട്ടറിയോടും ചോദ്യം ചോദിക്കാന്‍ കുറച്ചുബുദ്ധിമുട്ടുള്ള ആളുകളാണ്. മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനുളള ശ്രമം ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. ഈ കൊള്ള നടത്തിയ മുഴുവന്‍ ആളുകളെയും വെറുതെവിടില്ല. കേന്ദ്രവേട്ടയാണെന്ന് ആരോപണം ഉന്നയിച്ചാല്‍ ഇഡി പേടിച്ചോടുമെന്ന് കരുതരുത്'

'കേന്ദ്രവേട്ടയെന്ന ക്യാപ്‌സൂള്‍ ഇനി വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. സിഎംആര്‍എല്ലിന് അദ്ദേഹത്തിന്റെ മകള്‍ നല്‍കിയ എന്ത് സേവനത്തിനാണ് ഈ തുക കിട്ടിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. പിവി എന്ന് പറയുന്നത് പിണറായി വിജയനല്ലെങ്കില്‍ ഇതിനെതിരെ എന്തുകൊണ്ടാണ് കോടതിയില്‍ പോകാത്തത്. ഇതിനെക്കാള്‍ അപ്പുറം വരുമെന്ന് അറിയുന്നതുകൊണ്ടാണ് അതിന് തയ്യാറാകത്ത്' 

' സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രവേട്ടയാണെന്ന് പറയുന്നത്. സാമ്പത്തികമായി നട്ടംതിരിയുമ്പോള്‍ ഹെലികോപ്റ്റര്‍ വായ്പക്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് മടിയില്ല. ഇപ്പോള്‍ വിദേശയാത്രക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. എന്തിനാണ് ഈ വിദേശയാത്ര?. ന്യൂയോര്‍ക്കില്‍ പോയിട്ട് എന്തുകിട്ടി?. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും കൂട്ടി ലോകപര്യടനം നടത്തുന്നതിന് പകരം  കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കുടിശ്ശിക പിരിക്കാനുളള പണിയാണ് എടുക്കേണ്ടത്. അല്ലാതെ കേരളത്തിലെ ജനങ്ങളിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ നേട്ടമെത്തിക്കാന്‍ വേണ്ടി നാടുചുറ്റാന്‍ ഇറങ്ങിയാല്‍ ശബരിമലക്ക് ശേഷം ന്യായികരിക്കാന്‍ ഇറങ്ങിയ സഖാക്കള്‍ ഉണ്ടായ അതേഅനുഭവം ഉണ്ടാകും'- വി മുരളീധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി