കേരളം

അനധികൃത സ്വത്ത് സമ്പാദന പരാതി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് സിപിഐ വിശദീകരണം തേടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനോട് പാര്‍ട്ടി വിശദീകരണം തേടും. സിപിഐ സംസ്ഥാനം എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. 

പരാതി അന്വേഷിക്കാനായി പാര്‍ട്ടി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. കെകെ അഷ്റഫ്, ആര്‍ രാജേന്ദ്രന്‍, സികെ ശശിധരന്‍, പി വസന്തം എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍.

ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ നേരത്തെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ കെകെ അഷ്റഫ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കുന്നതിന് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി. എപി ജയന്‍ ചുരുങ്ങിയ കാലയളവില്‍ ഡയറി ഫാം ആരംഭിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും