കേരളം

'മിത്തല്ലല്ലോ അല്ലേ?'; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചിത്രവുമായി മന്ത്രി റിയാസ്, വാസ്തുവിദ്യാ കൗതുകം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മിതിയിലെ വാസ്തുവിദ്യാ വൈദഗ്ധ്യം വ്യക്തമാക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. വിഷുവ ദിനത്തില്‍ ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളില്‍ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന ദൃശ്യമാണ് മന്ത്രി പങ്കുവച്ചത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തില്‍ ക്ഷേത്ര ഗോപുര ജാലകങ്ങളിലൂടെ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. മന്ത്രി ചിത്രം പങ്കുവച്ചതോടെ വാസ്തു വിദ്യയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ഇതിലെന്താ ഇത്ര വൈദഗ്ധ്യം, എല്ലാ നിര്‍മിതിയിലും ഇത്തരത്തില്‍ സൂര്യനെ കാണില്ലേയെന്ന ചോദ്യം മുതല്‍ മിത്തല്ലല്ലോ അല്ലേ എന്ന ട്രോള്‍ വരെ കമന്റുകളായി എത്തുന്നുണ്ട്.

വിഷുവ ദിനത്തെയും വാസ്തുവിദ്യയെയും കുറിച്ചുള്ള വിശദമായ വിവരങ്ങളും മന്ത്രിയുടെ കുറിപ്പിനു താഴെ കമന്റായി എത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി