കേരളം

നായ്ക്കളുടെ കാവലില്‍ കഞ്ചാവ് കച്ചവടം: പൊലീസിനെ വെട്ടിച്ച് വീണ്ടും റോബിന്‍; ആറ്റില്‍ ചാടി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം കുമരനല്ലൂരില്‍ നായ്ക്കളുടെ കാവലില്‍ കഞ്ചാവ് കച്ചവടം നടത്തി വന്ന പ്രതി റോബിന്‍ ജോര്‍ജ് വീണ്ടും പൊലീസുകാരെ വെട്ടിച്ചു കടന്നുകളഞ്ഞു. പൊലീസ് തിരയുന്നതിനിടെ, അവരുടെ കണ്‍മുന്നില്‍ വെച്ച് ഇന്നലെ രാവിലെയാണ് ഇയാള്‍ മീനച്ചിലാറ്റില്‍ ചാടി രക്ഷപ്പെടുന്നത്.


കൊശമറ്റം കോളനിയുടെ ഭാഗത്തു വെച്ചാണ് റോബിന്‍ മീനച്ചിലാറ്റിലേക്ക് ചാടുന്നത്. നേരത്തെ റോബിന്‍ കൊശമറ്റം കോളനിയില്‍ താമസിച്ചിരുന്നു. കുമരനല്ലൂരിലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട പ്രതി കൊശമറ്റം കോളനി ഭാഗത്തേക്ക് വന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. 

ഇതേത്തുടര്‍ന്ന് ഈ പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ്, പ്രതി പൊലീസിനെ കണ്ട് ആറ്റില്‍ ചാടിയത്. ഫോണ്‍, എടിഎം കാര്‍ഡ് തുടങ്ങിയ ഉപയോഗിക്കാത്തതിനാല്‍ റോബിന്റെ സഞ്ചാരദിശ പൊലീസിന് മനസ്സിലാക്കാനായിട്ടില്ല. 

അതേസമയം റോബിന്‍ ജില്ല വിട്ടു പോയിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്. പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഞായറാഴ്ചയാണ് പൊലീസിന് നേര്‍ക്ക് നായ്ക്കളെ അഴിച്ചു വിട്ടശേഷം റോബിന്‍ ജോര്‍ജ് വീടിന്റെ മതില്‍ ചാടി രക്ഷപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടിന് ജയിക്കും; രാജീവ് ചന്ദ്രശേഖര്‍ക്ക് 15,000 ഭൂരിപക്ഷം; ബിജെപി കണക്കുകൂട്ടല്‍ ഇങ്ങനെ

അവധിക്കാലമാണ്..., ഹൈറേഞ്ചുകളിലെ വിനോദയാത്രയിൽ സുരക്ഷ മറക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 53,000ല്‍ താഴെ

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡോർട്മുണ്ടിന് റയല്‍ എതിരാളി, ബയേണെ വീഴ്ത്തി