കേരളം

നാട്ടില്‍ ലഹരി വില്‍പ്പനയുണ്ടോ?, രഹസ്യമായി അറിയിക്കാം; നമ്പറുമായി കേരള പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് ജനങ്ങളുടെ സഹകരണം തേടി കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച വിവരങ്ങള്‍ കേരള പൊലീസിന് രഹസ്യമായി കൈമാറുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്. രഹസ്യവിവരങ്ങള്‍ ആന്റി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 

കൂടാതെ pgcelladgplo.pol@kerala.gov.in  എന്ന ഇമെയില്‍ വിലാസം വഴിയും വിവരങ്ങള്‍ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

കുറിപ്പ്:

ലഹരി നിര്‍മ്മാര്‍ജ്ജനത്തിനായി നമുക്ക് ഒരുമിച്ചു പോരാടാം. 
ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ആന്റി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നമ്പറായ 9497927797 ലേക്ക് അറിയിക്കൂ. വാട്‌സാപ്പ് വഴിയോ നേരിട്ടോ വിവരങ്ങള്‍ കൈമാറാം. 
കൂടാതെ pgcelladgplo.pol@kerala.gov.in  എന്ന ഇ-മെയില്‍ വിലാസം വഴിയും വിവരങ്ങള്‍ അറിയിക്കാം. 
വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

'അധികം ചിരിക്കേണ്ട, നാളെ ചിലപ്പോൾ കരയും'; സന്തോഷത്തോട് ഭയം, എന്താണ് ചെറോഫോബിയ?

ആറ് നഗരങ്ങള്‍, ആറ് ക്ലബുകള്‍; ഐഎസ്എല്‍ മാതൃകയില്‍ സൂപ്പര്‍ ലീഗ് കേരള

ജസ്റ്റിന്‍ ബീബര്‍ അച്ഛനാകുന്നു, നിറവയറുമായി ഹെയ്‌ലി: ചിത്രങ്ങള്‍ വൈറല്‍

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം; ജാ​ഗ്രതാനിർദേശം നൽകി ആരോ​ഗ്യവകുപ്പ്