ഗീവർഗീസ് മാർ കൂറിലോസ്
ഗീവർഗീസ് മാർ കൂറിലോസ് ഫയൽ‌
കേരളം

"ഹേറ്റ് സ്റ്റോറി"കളല്ല ; ക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് "ലവ് സ്റ്റോറി"കൾ '

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള സ്റ്റോറി സിനിമ പ്രദർശന വിവാദത്തിൽ പ്രതികരണവുമായി യാക്കോബായ സഭയിലെ സ്ഥാനത്യാഗം ചെയ്ത ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും സ്നേഹത്തിന്റെ കഥകളാണ്, മറിച്ച് വിദ്വേഷത്തിന്റെ കഥകളല്ലെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇടുക്കി രൂപതയിലെ പള്ളികളിൽ 'കേരളാ സ്റ്റോറി' പ്രദർശിപ്പിച്ചത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു രൂപതയിലെ പള്ളികളിലെ സൺഡേ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും'ദി കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്ച പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും "ലവ് സ്റ്റോറി " ( സ്നേഹത്തിന്റെ കഥകൾ) കളാണ്, മറിച്ച് "ഹേറ്റ് സ്റ്റോറി " ( വിദ്വേഷത്തിന്റെ കഥകൾ ) കളല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ