തലശ്ശേരി-മാഹി ബൈപ്പാസ്, ആനന്ദ് മഹീന്ദ്ര
തലശ്ശേരി-മാഹി ബൈപ്പാസ്, ആനന്ദ് മഹീന്ദ്ര  എക്സ്
കേരളം

'ആകാശ ​ഗോപുരം താഴെ വീണതോ ?'; തലശ്ശേരി- മാഹി ബൈപ്പാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടുത്തിടെ ഉദ്ഘാടനം ചെയ്ത തലശ്ശേരി- മാഹി ബൈപ്പാസിനെ പ്രകീര്‍ത്തിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ബൈപ്പാസിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചുകൊണ്ടാണ് മഹീന്ദ്രയുടെ കുറിപ്പ്. അംബരചുംബിയായ കെട്ടിടം ഭൂമിയില്‍ കിടക്കുന്നതു പോലെ എന്നാണ് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടത്.

'തലശ്ശേരി-മാഹി ബൈപാസ്. ഒരു അംബരചുംബി ഭൂമിയില്‍ കിടക്കുന്നത് പോലെ...

സ്വാഭാവിക ഭൂപ്രകൃതിയില്‍ കോണ്‍ക്രീറ്റ് അടിച്ചേല്‍പ്പിക്കുന്നതുപോലെയാണ് ആദ്യം അത് തോന്നിയത്.

എന്നാല്‍ അതിന് അതിന്റേതായ സൗന്ദര്യാത്മകതയുണ്ട്.

അതിലൂടെ യാത്ര ചെയ്യാനും ഇരുവശത്തുമുള്ള സൗന്ദര്യത്തെ അഭിനന്ദിക്കാനും ഉള്ള പ്രലോഭനത്തെ എനിക്ക് നിഷേധിക്കാനാവില്ല'. ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചു.

എക്‌സില്‍ ഒരുകോടിയിലേറെ ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. ഇതുവരെ 236900 പേര്‍ ചിത്രം ഇതുവരെ കണ്ടിട്ടുണ്ട്. 5100 പേര്‍ ചിത്രം ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ നീണ്ടു കിടക്കുന്ന തലശ്ശേരി-മാഹി ദേശീയപാത മാര്‍ച്ച് 11 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

പിഞ്ചുമക്കളെ കിണറ്റില്‍ എറിഞ്ഞുകൊന്നു; ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം കഠിനതടവ്

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണം; വനിതാ കമ്മീഷന്‍ ശുപാര്‍ശ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളതീരത്ത് കടലില്‍ പോകാന്‍ പാടില്ല; മുന്നറിയിപ്പ്