ആറ്റിങ്ങലിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി
ആറ്റിങ്ങലിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി പിടിഐ
കേരളം

'മോദി സര്‍ക്കാര്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെയും മകളുടെയും അഴിമതി പുറംലോകം അറിയില്ലായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും എതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വര്‍ണക്കടത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചെന്നും മുഖ്യമന്ത്രിയും മകളും അഴിമതിയില്‍പ്പെട്ടെന്നും നരേന്ദ്രമോദി പറഞ്ഞു. ഈ കേസില്‍ മോദി സര്‍ക്കാര്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ ഈ വിവരം പുറംലോകം അറിയില്ലായിരുന്നുവെന്നും മോദി പറഞ്ഞു. ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു. മൂന്നൂറോളം സഹകരണബാങ്കുകളിലായി ഏകദേശം ഒരുലക്ഷം കോടിയാണ് കൊള്ളയാണ് സിപിഎം നടത്തിയത്. തൃശൂരില്‍ മാത്രം സിപിഎം ജില്ലാ സെക്രട്ടറി നൂറ് കോടി രൂപയാണ് കൊള്ളയടിച്ചത്. സഹകരണമേഖലയെ പറ്റി മുഖ്യമന്ത്രി കള്ളം പറയുകയാണ്. സഹകരണബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് മുഴുവന്‍ പണവും തിരിച്ചുനല്‍കുമെന്ന് മോദിയുടെ ഗ്യാരന്റിയാണ്. അഴിമതി നടത്തിയവരെ തുറങ്കില്‍ അടയ്ക്കുമെന്നും മോദി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഖജനാവ് കാലിയായത് സര്‍ക്കാരിന്റെ കൊള്ള കാരണമാണെന്നും മോദി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രം നല്‍കുന്ന പണം സര്‍ക്കാര്‍ കടംവീട്ടാന്‍ ഉപയോഗിക്കുന്നു. ശമ്പളം കൊടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാമാണ്. എന്നാല്‍ കേന്ദ്രമാണ് കാരണമെന്ന് കള്ളം പറയുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. വിഷയം ചൂണ്ടികാട്ടി സുപ്രീം കോടതിയില്‍ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടിയെന്നും മോദി അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഇടതുവലതുശക്തികള്‍ തുടര്‍ന്നാല്‍ കേരളത്തിന്റെ ഭാവി സുരക്ഷിതമല്ല. അഴിമതി അവസാനിപ്പിക്കാന്‍ നിരവധി നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. അതുകൊണ്ടാണ് അഴിമതി പാര്‍ട്ടികള്‍ നരേന്ദ്രമോദിയെ ചെറുക്കാന്‍ സഖ്യമായി മത്സരിക്കുന്നത്. അഴിമതിക്കാരെ ഭയക്കുന്ന ആളല്ല നരേന്ദ്രമോദി. ഒരുവീട്ടുവീഴ്ചയും അഴിമതിക്കെതിരെ ഉണ്ടാകില്ല. ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്ക് എതിരെയാണ്. കേരളത്തിലെ ഓരോ വീടുകളിലും മോദിയുടെ സന്ദേശം എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം