വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത
വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത ഫയൽ/പിടിഐ
കേരളം

വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം; ബുധനാഴ്ച വരെ കനത്ത ചൂട്, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. എന്നാല്‍ വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാധാരണയെക്കാള്‍ 2 - 4 °C വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി അവസാനത്തെ കോടതിയല്ല; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എല്ലാ ടി20 ലോകകപ്പുകളും കളിച്ച 2 പേര്‍! 'എവര്‍ ഗ്രീന്‍' രോഹിത്, ഷാകിബ്

തോക്കുമായി രണ്ട് മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍

വെന്തുരുകി ഡല്‍ഹി, വീണ്ടും 47 ഡിഗ്രി കടന്നു; അഞ്ചുദിവസം റെഡ് അലര്‍ട്ട്