വ്യാജപ്രചാരണങ്ങളിലൂടെ യുഡിഎഫ് തേജോവധം ചെയ്യുന്നതായി കെകെ ശൈലജ
വ്യാജപ്രചാരണങ്ങളിലൂടെ യുഡിഎഫ് തേജോവധം ചെയ്യുന്നതായി കെകെ ശൈലജ ഫെയ്‌സ്ബുക്ക്‌
കേരളം

വ്യാജപ്രചാരണത്തിലൂടെ വ്യക്തിഹത്യ തുടരുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെകെ ശൈലജ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വ്യാജപ്രചാരണങ്ങളിലൂടെ യുഡിഎഫ് തേജോവധം ചെയ്യുന്നതായി വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ വ്യാജ വിഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കി വ്യക്തിഹത്യ ചെയ്യുകയാണ് അവര്‍. ഒരു ധാര്‍മിക ചിന്തയും ഇല്ലാതെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ആരും വിശ്വസിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും പരാതി നല്‍കുമെന്നും ശൈലജ പറഞ്ഞു.

വടകര കെഎല്‍ 18 എന്ന പേജില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം ആദ്യം പ്രചരിപ്പിച്ചതെന്ന് ശൈലജ പറഞ്ഞു. പാനൂരിലെ ബോംബ് സ്‌ഫോടന കേസിലെ പ്രതിയുമായി നില്‍ക്കുന്ന ചിത്രം വ്യാജമായി നിര്‍മിച്ചതാണ്. നൗഫല്‍ കൊട്ടിയത്തോടൊപ്പമുള്ള ചിത്രത്തില്‍ പ്രതിയുടെ ഫോട്ടോ വ്യാജമായി ചേര്‍ക്കുകയായിരുന്നെന്നും ശൈലജ പറഞ്ഞു. ഒരു സെമിനാറിലെ പ്രസംഗത്തിലെ ചോദ്യചിഹ്നം ഒഴിവാക്കി മുഹമ്മദ് നബിക്ക് എതിരെ പ്രസംഗിച്ചതായി പ്രചരിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതെല്ലാം കുടുംബഗ്രൂപ്പുകളിലാണ് ആദ്യം എത്തിക്കുന്നത്. കുടുംബങ്ങളുമായുളള തന്റെ ബന്ധം തകര്‍ക്കാനാണ് ഇത്. ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് പറയുമ്പോള്‍ തനിക്കൊന്നുമറിയില്ലെന്ന് നിഷ്‌കളങ്കമായി മറുപടി പറയുന്ന യുഡിഎഫ്. സ്ഥാനാര്‍ഥി വ്യജപ്രചാരണം നടത്തുന്നവരോട് അത് വേണ്ടെന്നു പറയണമെന്നും കെകെ ശൈലജ പറഞ്ഞു.

വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച തന്നെ പരാതി നല്‍കുമെന്നും വോട്ടര്‍മാര്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കെകെ ശൈലജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'