അഖില ജിജിത്ത് സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍ക്കൊപ്പം
അഖില ജിജിത്ത് സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍ക്കൊപ്പം  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌
കേരളം

പൂരത്തിന്റെ സൈബര്‍ സുരക്ഷ അഖിലയുടെ കൈകളില്‍ ഭദ്രം, ഇതു ചരിത്രം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തൃശൂര്‍ പൂരത്തിന് ഇത്തവണ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു സ്ത്രീയാണ്. കോഴിക്കോട് മാങ്കാവ് സ്വദേശി അഖില ജിജിത്ത് എന്ന ടെക്നോളജി ആര്‍ക്കിടെക്റ്റ്. ഇതാദ്യമായാണ് തൃശൂര്‍ പൂരത്തിന്റെ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു വനിത നേതൃത്വം നല്‍കുന്നത്.

പൂരത്തിന് സമഗ്രമായ സിസിടിവി നിരീക്ഷണ സംവിധാനമാണ് അഖിലയും സംഘവും ഒരുക്കിയിരിക്കുന്നത്. പ്രാഗോ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് എല്‍എല്‍പിയുടെ സിഇഒ ആയ അഖില ഇത്തരത്തിലുള്ള പ്രധാന പരിപാടികള്‍ക്ക് മികച്ച സിസിടിവി സംവിധാനം ഒരുക്കുന്നതില്‍ വിജയിച്ച വ്യക്തിയാണ്. എങ്കിലും തൃശൂര്‍ പൂരം പോലെയുള്ളവയ്ക്ക് സിസിടിവി നിരീക്ഷണ സംവിധാനം ഒരുക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നാണ് അ്ഖിലയുടെ അഭിപ്രായം. കാലാവസ്ഥ,അധികാരികളും കമ്മിറ്റിയുമായുള്ള ഏകോപനം, അവസാന നിമിഷം പദ്ധതിയിലുള്ള മാറ്റങ്ങള്‍ അങ്ങനെ വെല്ലുവിളികള്‍ ഏറെയാണെന്ന് അഖില പറയുന്നു. ക്യാമറ സ്ഥാപിക്കുന്ന ആദ്യ ദിവസം മുതല്‍ നിരവധി വെല്ലുവിളികള്‍ ഉണ്ട്. വോള്‍ട്ടേജ് വ്യതിയാനം ഉണ്ടായാലും പ്രശ്‌നമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നഗരത്തിലുടനീളമുള്ള 500ലധികം ക്യാമറകള്‍ സംയോജിപ്പിച്ചുകൊണ്ട് നിരീക്ഷണ സംവിധാനം ഏകോപിപ്പിച്ച മുന്‍ പരിചയം തനിക്കുണ്ടെന്ന് അഖില പറയുന്നു. അഖിലയുടെ ഭര്‍ത്താവ് ജിജിത്തും പിന്തുണയുമായി ഒപ്പമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

അനാഥയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു