തോമസ് ഐസക്ക്
തോമസ് ഐസക്ക് ഫെയ്സ്ബുക്ക് ചിത്രം
കേരളം

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; തോമസ് ഐസക്കിനെതിരെ വീണ്ടും പരാതി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി യുഡിഎഫ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതി.

കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ അടക്കം തയ്യാറാക്കി വോട്ട് തേടുന്നു എന്നാണ് ആരോപണം . ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പില്‍ ആണ് പരാതി നല്‍കിയത്.

കുടുംബശ്രീയുടെ പേരില്‍ തയാറാക്കിയ ലഘുലേഖകളില്‍ തോമസ് ഐസക്കിനെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് ആരോപണം. എന്നും എപ്പോഴും കുടുംബശ്രീയോടൊപ്പം, ഡോ. തോമസ് ഐസക്കിനെ വിജയിപ്പിക്കുക എന്ന അടിക്കുറിപ്പുകളോടെയാണ് ലഘുലേഖകളില്‍ പ്രചരിപ്പിക്കുന്നത്. കുടുംബശ്രീയുടെ വിവിധ പരിപാടികളില്‍ തോമസ് ഐസക്ക് പങ്കെടുത്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരി താക്കീത് ചെയ്തിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് അന്ന് താക്കീത് കിട്ടിയത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നും അന്ന് നിര്‍ദേശിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ