പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമം
പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമം  വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
കേരളം

'പൂരത്തിനിടെ ഒരാള്‍ കടന്നുപിടിച്ചു'; വീഡിയോ പുറത്തുവിട്ട് വിദേശ യുവതി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇംഗ്ലണ്ടില്‍ നിന്നുള്ള വനിതാ വ്ലോഗറെ ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാലക്കാട് സ്വദേശിയാണ് വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. നിലവിൽ പരാതികളൊന്നും ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ ചില സംഘടനകൾ പൊലീസിന് പരാതി നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിദേശവനിതയെ അപമാനിക്കാൻ ശ്രമിച്ചയാളുടെ പേരുവിവരങ്ങൾ അടക്കം പൊലീസിന് ലഭിച്ചതായാണ് വിവരം.

നേരത്തെ ഉത്തരാഖണ്ഡിൽ വിദേശവനിതയ്ക്ക് നേരെ കടന്നാക്രമണം ഉണ്ടായപ്പോൾ ദക്ഷിണേന്ത്യയാണ് ഏറ്റവും നല്ലത്, കേരളത്തിലേക്ക് വരൂ അവിടെ സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി ഈ ഇം​ഗ്ലീഷ് വ്ലോ​ഗർ നവമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വ്ലോ​ഗർക്കാണ് പൂരത്തിനിടെ ദുരനുഭവം നേരിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്