മന്ത്രി കെ എന്‍ ബാലഗോപാല്‍
മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫയൽ
കേരളം

സംസ്ഥാന ബജറ്റ് നാളെ; ക്ഷേമപെന്‍ഷന്‍ വര്‍ധനയില്‍ ഇന്ന് തീരുമാനമെടുത്തേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉണ്ടായേക്കില്ലെന്നാണ് സൂചന.

അതേസമയം പെന്‍ഷന്‍ തുക കൂട്ടണമെന്ന സമ്മര്‍ദ്ദം സിപിഎമ്മില്‍ നിന്നും മുന്നണിയില്‍ നിന്നും ധനവകുപ്പിന് മേലുണ്ട്. ബജറ്റുമായി മുഖ്യമന്ത്രിയുമായി ധനമന്ത്രി ബാലഗോപാല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതില്‍ വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടേക്കും.

പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പകരം ഇപ്പോള്‍ വിതരണം ചെയ്യുന്ന 1600 രൂപ കൃത്യമായി നല്‍കാനുള്ള തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അഞ്ചുമാസം പെന്‍ഷന്‍ കുടിശ്ശികയുണ്ട്. ഇതില്‍ രണ്ടു മാസത്തെ പണം അടിയന്തരമായി വിതരണം ചെയ്യുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.

സര്‍ക്കാരിന്റെ വരുമാന വര്‍ധന ലക്ഷ്യമിട്ട്, ഫീസുകളും നിരക്കുകളും വര്‍ധിപ്പിക്കല്‍ അടക്കമുള്ള തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും. മദ്യവില വര്‍ധന ഇക്കുറി ഉണ്ടാകില്ലെന്ന് ധനമന്ത്രി സൂചിപ്പിച്ചിരുന്നു. റബറിന്റെ താങ്ങുവില വര്‍ധനയും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയുടെ ഒരു പങ്കും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി