പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
കേരളം

വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയി, ഒരു മണിക്കൂറിനുള്ളില്‍ വീട് കുത്തിത്തുറന്ന് മോഷണം; 20 പവന്‍ കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. റിട്ട. കോളേജ് അധ്യാപകന്‍ നെടിയശ്ശാല മൂലശ്ശേരില്‍ എം ടി ജോണിന്റെ വീട്ടില്‍ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ 20 പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചത്.

ശനിയാഴ്ച രാത്രി 6.45-നും 7.50-നും ഇടയിലാണ് സംഭവം.നെടിയശാല പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണത്തില്‍ പങ്കെടുക്കാനായി ജോണും ഭാര്യ ഫിലോമിനയും സഹോദരി ആലീസും പോയ തക്കംനോക്കി മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കരിങ്കുന്നം സിഐ കെആര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം