സച്ചിദാനന്ദന്‍
സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്ക്
കേരളം

ഇത്രയും വ്യക്തമാക്കാതെ വയ്യ; സത്യങ്ങള്‍ ശ്രീകുമാരന്‍ തമ്പിയെ അറിയിച്ചു; സച്ചിദാനന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശ്രീകുമാരന്‍ തമ്പിയോട് പാട്ട് ചോദിക്കാന്‍ നിര്‍ദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍. തമ്പിയുടെ പാട്ട് വേണ്ടെന്ന് കണ്ടെത്തിയത് വകുപ്പ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട കമ്മിറ്റിയാണ്. വസ്തുനിഷ്ഠ കാരണങ്ങളാല്‍ തമ്പിയുടെ ഗാനം ഒരാളും അംഗീകാരയോഗ്യമായി കരുതിയില്ല. സത്യങ്ങള്‍ വ്യക്തമാക്കി ശ്രീകുമാരന്‍ തമ്പിക്ക് നേരിട്ട് ഇമെയില്‍ അയച്ചെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.

പക്ഷേ അസത്യപ്രസ്താ വങ്ങളും വാര്‍ത്തകളും തുടര്‍ച്ചയായി വരുന്നതിനാല്‍ ഇത്രയും വ്യക്തമാക്കാതെ വയ്യ എന്ന് തോന്നി.

സച്ചിദാനന്ദന്റെ കുറിപ്പ്

ആയിരക്കണക്കിന് സഹൃദയര്‍ എന്റെ നിലപാടിന് പിന്തുണയുമായി വരുന്നുണ്ട്. അവര്‍ അറിയാത്ത ഒരു കാര്യം ശ്രീ. തമ്പിയോട് പാട്ട് ചോദിക്കാന്‍ - അംഗീകരിക്കും എന്ന ഒരു ഗാരണ്ടിയും നല്‍കാതെ -അക്കാദമി സെക്രട്ടറിയോട് നിര്‍ദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആണെന്നും അത് പറ്റില്ലെന്ന് കണ്ടെത്തിയത് അവര്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റി ആണെന്നും ഉള്ള കാര്യമാണ്. ഇതില്‍ ഒരു വാഗ്ദാന ലംഘനവും ഇല്ല. ഞാന്‍ ആ കമ്മിറ്റിയിലെ വെറും ഒരു അംഗം ആണ്. സന്നിഹിതരായിരുന്നവരില്‍ ഒരാളും വസ്തുനിഷ്ഠകാരണങ്ങളാല്‍ തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയില്ല.

കേരളഗാനം പ്രോജക്ട് തന്നെ അക്കാദമിയുടെ അല്ല, സര്‍ക്കാരിന്റെതാണ്. ഗാനങ്ങള്‍ ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലര്‍ നിര്‍ദ്ദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരേ പോലെ സര്‍ക്കാര്‍ കമ്മിറ്റി അംഗീകരിക്കുമ്പോള്‍ മാത്രമേ ഉണ്ടാകൂ.ഈ കാര്യത്തെ എന്തോ വ്യക്തികാര്യമായി , മാനാപമാനകാര്യമായി, അഥവാ, അക്കാദമി കാര്യമായി, ചിത്രീകരിക്കുന്നവരുടെ സത്യസന്ധതയും രാഷ്ട്രീയവും മന: ശാസ്ത്രവും പരിശോധന അര്‍ഹിക്കുന്നു. ഒരു സെന്‍ സന്യാസി യെപ്പോലെ മൗനം പാലിക്കാം എന്ന് കരുതിയതാണ്, പക്ഷേ അസത്യപ്രസ്താ വങ്ങളും വാര്‍ത്തകളും തുടര്‍ച്ചയായി വരുന്നതിനാല്‍ ഇത്രയും വ്യക്തമാക്കാതെ വയ്യ എന്ന് തോന്നി.

വിമര്‍ശകരുടെ ഭാഷ എനിക്ക് അറിയാത്തതില്‍ ഖേദമില്ല. അത് അവരെത്തന്നെ വെളിപ്പെടുത്തുന്നു . സത്യങ്ങള്‍ എല്ലാം ഞാന്‍ ശ്രീ തമ്പിക്ക് നേരിട്ട് ഇമെയില്‍ ആയി മിനിയാന്നു തന്നെ എഴുതുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി