പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
കേരളം

വാട്ടര്‍ കണക്ഷന്‍ വിഛേദിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണം; സര്‍ക്കുലര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉപയോക്താക്കളുടെ വാട്ടര്‍ കണക്ഷന്‍ വിഛേദിക്കേണ്ടി വരുമ്പോള്‍ നടപടിയെക്കുറിച്ച് 24 മണിക്കൂര്‍ മുന്‍പ് ഫോണിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ നിര്‍ബന്ധമായും അറിയിക്കണമെന്ന് ജല അതോറിറ്റി എംഡിയുടെ സര്‍ക്കുലര്‍. പണമടയ്ക്കാത്തതിനും കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തതിനും ഉപയോക്താക്കളുടെ വാട്ടര്‍ കണക്ഷന്‍ വിഛേദിക്കേണ്ടി വരുമ്പോഴാണ് ജീവനക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു.

കുടിശിക വരുത്തുന്നവരുടെ വാട്ടര്‍ കണക്ഷന്‍ മുന്നറിയിപ്പില്ലാതെ വ്യാപകമായി വിഛേദിക്കുന്നതു സംബന്ധിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍, ഹോട്ടലുടമകള്‍ എന്നിവര്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനു പരാതി നല്‍കിയിരുന്നു. ചില സ്ഥലങ്ങളില്‍ കണക്ഷന്‍ വിഛേദിക്കാന്‍ എത്തുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതു സംബന്ധിച്ച പരാതികളും ഉയര്‍ന്നിരുന്നു. ജലഅതോറിറ്റി നടപടിക്കെതിരെ ചില ഉപയോക്താക്കള്‍ കോടതിയെയും സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജല അതോറിറ്റി എംഡിയുടെ സര്‍ക്കുലര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി