പിണറായി വിജയന്‍
പിണറായി വിജയന്‍  ഫയല്‍
കേരളം

'കേരളത്തിലെ കോണ്‍ഗ്രസിന് ബിജെപിയെ പിണക്കരുതെന്നാണ്, കേന്ദ്രത്തിനെതിരെയുള്ള സമരം മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍'

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയതു മറ്റൊരു മാര്‍ഗവുമില്ലാത്ത ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാരിനെതിരെയും കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം നടത്തിയത്.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ കേരളത്തോടു കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെക്കുറിച്ച് എടുത്തുപറയുകയുണ്ടായി. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസ് പ്രത്യേക രീതിയിലാണു പെരുമാറുന്നത്. ബിജെപിയെ പിണക്കരുതെന്നതാണ് അവരുടെ നിലപാട്. ബിജെപിയോടു നല്ലതോതില്‍ മൃദുസമീപനം സ്വീകരിക്കുക. നേരിയ നീരസം പോലും ബിജെപിയുടെ മനസിലുണ്ടാകരുത്. ആ നിര്‍ബന്ധം കേരളത്തിലെ കോണ്‍ഗ്രസിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഫലമുണ്ടായില്ല. അത്തരം ഘട്ടത്തില്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗം സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി