അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്
അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് ടിവി ദൃശ്യം
കേരളം

പുലര്‍ച്ചെ കൊടകരയില്‍ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടകരയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. വേളാങ്കണ്ണിയില്‍ നിന്ന് തൃശൂര്‍ എത്തി, അവിടെ നിന്ന് കോട്ടയം ചങ്ങനാശേരിയിലേക്ക് സര്‍വീസ് നടത്തിയ സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ദേശീയപാതയില്‍ കൊടകര ജംഗ്ഷനിലേക്ക് പെട്ടെന്ന് തിരിയുന്നതിനിടെ മുന്നില്‍ പോയ ലോറിയ്ക്ക് പിന്നില്‍ ബസ് ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പിന്നില്‍ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവരെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു എട്ടുപേര്‍ക്ക് കൂടി പരിക്കുണ്ട്. ഇവരെ കൊടകരയിലെയും ചാലക്കുടിയിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന