ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത് മോഴയാന
ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത് മോഴയാന  വീഡിയോ ദൃശ്യം
കേരളം

ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത് മോഴയാന; വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി തുരത്തി;ദൗത്യം ശ്രമകരം

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: ദൗത്യ സംഘത്തിന് നേരെ പാഞ്ഞെടുത്ത് ബേലുര്‍ മഖ്‌നയ്‌ക്കൊപ്പുള്ള മോഴയാന. ബാവലി വനമേഖലയില്‍ ദൗത്യസംഘത്തിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് റാപ്പിഡ് റെസ്‌പോന്‍സ് ടീം ആനയെ തുരത്തി. കഴിഞ്ഞ ദിവസമാണ് ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം മറ്റൊരു മോഴായാനയെ കൂടി കണ്ടത്. അതിന്റെ ആകാശദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടിരുന്നു.

ഇന്ന് ഉച്ചയോടെ ദൗത്യ സംഘം ബാവലി വനമേഖലയില്‍ ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മോഴയാന ദൗത്യസംഘത്തിന് നേരെ തിരിഞ്ഞത്. രണ്ടുതവണ മോഴയാന ദൗത്യസംഘത്തിന് നേരെ പാഞ്ഞെടുത്തു. തുടര്‍ന്ന് ദൗത്യസംഘം ആകാശത്തോക്ക് വെടിവച്ചതോടെയാണ് മോഴയാന പിന്തിരിഞ്ഞത്.

അതേസമയം ബേലൂര്‍ മഖ്‌നെയെ മയക്കുവെടിവയ്ക്കാന്‍ ദൗത്യസംഘത്തിന് ഇന്നും കഴിഞ്ഞില്ല. മറ്റൊരു മോഴയാന കൂടി രംഗത്തെത്തിയതോടെ മയക്കുവെടി വച്ച് പിടികൂടുകയെന്ന ദൗത്യം സങ്കീര്‍ണമായി തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി